ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് അംഗീകാരം നൽകിയ 2021യിലേക്കുള്ള പൊതു ബജറ്റിൽ 8.64 ശതകോടി റിയാലിന്റെ വരവും 10.88 ശതകോടി റിയാൽ ചെലവുമാണ് പ്രതീക്ഷിക്കുന്നത്. 2.24 ശതകോടി റിയാലാണ് പ്രതീക്ഷിക്കുന്ന ധനകമ്മി. .2020ലെ കണക്കുകൂട്ടിയ വരുമാനത്തേക്കാൾ 19 ശതമാനം കുറവാണ് ഈ വർഷം പ്രതീക്ഷിക്കപ്പെടുന്നത്. 2020നേക്കാൾ പൊതുചെലവ് 14 ശതമാനം കുറഞ്ഞിട്ടുമുണ്ട്.ഇതാദ്യമായി എണ്ണ വാതക മേഖലയുമായി ബന്ധപ്പെട്ട ചെലവ് പൊതു ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. ഈ മേഖലയിലെ 2.3 ശതകോടി റിയാൽ ചെലവ് പുതുതായി രൂപവത്കരിച്ച എനർജി ഡെവലപ്മെൻറ് ഒമാന്റെ ചുമതലയിലാണ് വരിക.പൗരന്മാരുടെ ഭവനം, വിദ്യാഭ്യാസം, ചികിൽസ തുടങ്ങി അടിസ്ഥാന സേവനങ്ങൾ തടസ്സമില്ലാതെ നൽകുന്നതിന് ബജറ്റ് പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. മൊത്തം ചെലവിന്റെ 40 ശതമാനമാണ് ഈ വിഭാഗത്തിൽ ചെലവഴിക്കുക.പ്രതിരോധ- സുരക്ഷ മേഖലക്കായുള്ള ചെലവിൽ ഈ വർഷം അഞ്ച് ശതമാനത്തിന്റെ കുറവ് വരുത്തിയിട്ടുണ്ട്
Comments