കൊച്ചി : കതിരൂർ മനോജ് വധക്കേസിൽ മുതിർന്ന സിപിഎം നേതാവ് പി ജയരാജന്റെ അപ്പീൽ തള്ളി. ഹൈക്കോടതിയാണ് ജയരാജന്റെ അപ്പീൽ തള്ളിയത്. യുഎപിഎ ചോദ്യം ചെയ്തായിരുന്നു ജയരാജന്റെ അപ്പീൽ.
ചീഫ് ജസ്റ്റിസടങ്ങിയ ഡിവിഷൻ ബഞ്ചാണ് ഹർജി തള്ളിയത്. കേസിൽ പി ജയരാജൻ ഉൾപ്പെടെയുള്ളവർക്കെതിരെ യുഎപിഎ നിലനിൽക്കുമെന്ന സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് ശരി വച്ചു. യുഎപിഎ ചുമത്തിയ നടപടി നിയമവിരുദ്ധമെന്നായിരുന്നു ജയരാജന്റെ വാദം.
Comments