റിയാദ് : കായംകുളം സ്വദേശി സൗദിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. കായംകുളം മുഹിയദ്ധീൻ പള്ളിക്ക് കിഴക്ക് തോപ്പിൽ വീട്ടിൽ ഷാജിയാണ് മരണമടഞ്ഞത്. റിയാദിൽ ബത്തയിൽ ജോലി ചെയുന്ന ഷാജിയെ വൈകിട്ടോടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് റിയാദ് കിംഗ് സൗദ് മെഡിസിറ്റിയിൽ
എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം റിയാദിൽ കിംഗ് സൗദ് മെഡിസിറ്റി മോർച്ചറിയിലേക്ക് മാറ്റി.
ബന്ധുക്കളുടെ പവർ ഓഫ് ആറ്റോർണി ലഭിച്ചാൽ റിയാദിൽ തന്നെ അടക്കം ചെയ്യാനാണ് ആലോചന. ഭാര്യ സുൽഫത്ത്
മക്കൾ ഷാലിമ, ഷാഹിൽഷാജഹാൻ.
Comments