റിയാദ് : സയൻസ് ഇന്ത്യ ഫോറം രണ്ടാമത് ചിൽഡ്രൻസ് സയൻസ് കോൺഗ്രസ് വെർറ്റ്വൽ പ്ലാറ്റുഫോമിൽ സംഘടിപ്പിച്ചു. വിവിധ സ്കൂളുകളിലെ പ്രിൻസിപ്പൽ, സയൻസ് കോർഡിനേറ്റർസ് തുടങ്ങിയവരുടെ പങ്കാളിത്തം കൊണ്ടും, സയൻസ് ഇന്ത്യ ഫോറത്തിന്റെ പ്രവർത്തന മികവുകൊണ്ടും സയൻസ് കോൺഗ്രസ് ശ്രദ്ധേയമായി.
ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഇൻ മിഷൻ രാം പ്രസാദ് മുഖ്യ അഥിതിയായിരുന്നു. ചടങ്ങിൽ ഇന്ത്യൻ നാഷണൽ ചിൽഡ്രൻസ് സയൻസ് കോൺഗ്രസ് അക്കാഡമിക് ചെയർമാൻ ഡോ. ലളിത് ശർമ്മ , NCSC അക്കാഡമിക് കമ്മിറ്റി മുൻ ചെയർ മാൻ ടി .പി . രഘുനാഥ്, അബ്ഗാ ആർ, ബിജു മുല്ലശ്ശേരി , ഡോ. കെ.സി നാരായണൻ, സനൽ കുമാർ എന്നിവർ സംസാരിച്ചു. അംബാസിഡർ ഡോ . ഓസിഫ് സയീദി ന്റെ പ്രത്യക ആശംസാ സന്ദേശം ഡോ. സുന്ദർ ചടങ്ങിൽ വായിച്ചു. കുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്തുന്നതിൽ സൗദി സയൻസ് ഇന്ത്യ ഫോറത്തിന്റെ പങ്കിനെ ഡിസിഎം പ്രശംസിച്ചു.
168 ടീമുകൾ 12 ഇന്ത്യൻ സ്കൂളുകളിൽ നിന്നായി പങ്കെടുത്തു. ഓരോ സ്കൂളുകളിലും പ്രത്യകം നടത്തിയ മത്സരങ്ങളിൽ നിന്ന് വിജയികളായ ടീമുകളാണ് സൗദി ചിൽഡ്രൻസ് സയൻസ് കോൺഗ്രിസിൽ ജൂനിയർ സീനിയർ വിഭാഗങ്ങളിൽ പങ്കെടുത്തത് .
ആറു മുതൽ പതിനൊന്നാം ക്ലാസ് വരെയുള്ള റിയാദ് , ദമാം പ്രവിശ്യകളിലെ ഇന്ത്യൻ സ്കൂൾ കുട്ടികളാണ് ഈ വർഷത്തെ ചിൽഡ്രൻസ്സ് സയൻസ് കോൺഗ്രസ്സിൽ പങ്കെടുത്തത്.
തിരഞ്ഞെടുത്ത 10 കുട്ടികളുടെ പ്രൊജെക്ടുകൾ ഇന്ത്യയിൽ നടക്കുന്ന നാഷണൽ ചിൽഡ്രൻസ് സയൻസ് കോൺഗ്രസ്സിൽ അവതരിപ്പിക്കുന്നതിന് യോഗ്യത നേടി .
Comments