റിയാദ് : സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 108 പുതിയ കൊറോണ വൈറസ് കേസുകളും, 6 മരണങ്ങളും, 138 രോഗമുക്തിയും ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.
ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച അണുബാധകളുടെ എണ്ണം 363485 ഉം, മരണസംഖ്യ 6278 ഉം രോഗമുക്തി 355037 ഉം കടന്നു.
നിലവിൽ ചികിത്സയിൽ ഉള്ള 2170 പേരിൽ 328 പേരുടെ നില ഗുരുതരമാണെന്നും മന്ത്രാലയം അറിയിച്ചു.
Comments