ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ മറ്റൊരു പതിപ്പ് അവസാനഘട്ടത്തിലേക്ക് എത്തി തുടങ്ങിയിരിക്കുന്നു.ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി ദിവസേന സ്വപ്ന വാഹനവും പുറമെ രണ്ട് ലക്ഷം ദിർഹവും സമ്മാനമായി നടാനുള്ള അസുലഭ അവസരമാണ് ഒരുങ്ങിയിരിക്കുന്നത്. ദുബായിൽ ഉടനീളം പ്രത്യേകം സജ്ജമാക്കിയിരിക്കുന്ന കിയോസ്ക് കളിലൂടെ 200 ദിർഹം വിലവരുന്ന സമ്മാനക്കൂപ്പൺകൾ കരസ്ഥമാക്കാം. ദിവസേനയുള്ള നറുക്കെടുപ്പുകളിൽ വിജയികളെ കാത്തിരിക്കുന്നത് ഇൻഫിനിറ്റി ക്യുഎക്സ്60 കാറും രണ്ടു ലക്ഷം ദിർഹവുമാണ് ഷോപ്പിംഗ് ഫെസ്റ്റിവൽ ഇന്റെ അവസാന ദിവസം നടക്കുന്ന മെഗാ നറുക്കെടുപ്പ് വിജയിക്ക് ലഭിക്കുന്നത് ഒരു മില്യൻ ദിർഹമാണ്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ സമ്മാന പദ്ധതിയുടെ ഭാഗമാകുന്നവരുടെ എണ്ണം കൂടുതലാണെന്ന് ദുബായ് ടൂറിസം റാഫിൾസ് ആൻഡ് റീടൈൽ പ്രമോഷൻസ് ഡയറക്ടർ അബ്ദുള്ള എച്ച് അൽ അമീരി പറഞ്ഞു . കൃത്യതയോടെ സുതാര്യമായി നടക്കുന്ന നറുക്കെടുപ്പുകൾ നിയന്ത്രിക്കുന്നത് ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീറ്റെയിൽസ് എസ്റ്റാബ്ലിഷ്മെന്റ് ആണ്. ദുബായ് ഗ്ലോബൽ വില്ലേജിൽ തയ്യാറാക്കിയിരിക്കുന്ന പ്രത്യേക പവലിയനിൽ ആണ് എല്ലാ ദിവസവും നറുക്കെടുപ്പു നടക്കുന്നത്. വൻ സമ്മാനങ്ങളും ഇളവുകളും ഉള്ള ദുബായ് ഷോപ്പിംഗ് ഉത്സവം ജനുവരി 30ന് അവസാനിക്കും.
Comments