ഇനിമുതൽ ദുബായിലെ ഷോപ്പിങ് മാളുകളിൽ വയോധികർക്കും ഗർഭണികൾക്കും പ്രവേശിക്കാം .ദുബായ് മുനിസിപ്പാലിറ്റി ആരോഗ്യ സുരക്ഷ വകുപ്പാണ് ഇതു സംബന്ധിച്ച് സർക്കുലർ പുറത്തിറക്കിയത്.മാത്രമല്ല, മാളുകളിലെ പൊതു ഇരിപ്പിടങ്ങളും ഇനി മുതൽ സജ്ജമാവും. കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ 2020 ഏപ്രിൽ മാസത്തിലായിരുന്നു കർശന നിയന്ത്രണങ്ങളും സുരക്ഷ നിർദേശങ്ങളും പുറപ്പെടുവിച്ച് മാളുകളും വ്യാപാര കേന്ദ്രങ്ങളും പാർക്കുകളും വിനോദമേഖലകളുമെല്ലാം ദുബായിൽ അടച്ചിട്ടത്. പിന്നാലെ ഘട്ടംഘട്ടമായി ഇളവുകൾ വരുത്തുകയായിരുന്നു.2020 ജൂൺ മൂന്ന് മുതൽ ഷോപ്പിങ് മാളിലെ ശേഷിയുടെ നിശ്ചിത ശതമാനവും വീണ്ടും തുറക്കാൻ അനുവദിച്ചിരുന്നെങ്കിലും പൊതു ഇരിപ്പിടങ്ങൾ നിരോധിച്ചിരുന്നു. ഈ ആഴ്ചയിൽ സ്കൂളുകൾ പുനരാരംഭിച്ചതിനു പിന്നാലെയാണ് ഷോപ്പിങ് മാളുകളിലെ പ്രവേശനത്തിൽ ചില വിഭാഗങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം എടുത്തുകളഞ്ഞിരിക്കുന്നത്.
Comments