ന്യൂഡൽഹി: അമേരിക്കയിലെ പാർലമെന്റ് ആക്രമിച്ച സംഭവത്തിൽ ഇന്ത്യൻ ദേശീയ പതാക ദുരുപയോഗം ചെയ്തയാൾക്കെതിരെ ഡൽഹി പോലീസിൽ പരാതി. ഡൽഹിയിലെ കൽക്കാജി പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.ഇന്ത്യയിലെ രണ്ട് അഭിഭാഷകരാണ് പരാതി നൽകിയത്.
ഇന്ത്യൻ വംശജനായ ഒരാൾ ഏതുരാജ്യത്തായാലും സ്വന്തം നാടിന്റെ പതാക ദുരുപയോഗം ചെയ്യരുത്. അമേരിക്കയിൽ നടന്നത് നാടിന് അപമാനമാണെന്നും ഇന്ത്യൻ വംശജനായതിനാൽ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം നടപടി എടുക്കണമെന്നും പരാതിയിൽ പറയുന്നു. മലയാളി യായ തൈക്കൂടം സ്വദേശി വിൻസൺ സേവ്യറിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി അനുയായിയാണ് വിൻസൺ. ട്രംപിന്റെ ആഹ്വാന പ്രകാരം അണികൾ നടത്തിയ പ്രതിഷേധം പാർലമെന്റിന കത്തേക്ക് കയറി കനത്ത നാശനഷ്ടങ്ങളാണുണ്ടാക്കിയത്.
Comments