റിയാദ് : സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 110 പുതിയ കൊറോണ വൈറസ് കേസുകളും, 4 മരണങ്ങളും, 174 രോഗമുക്തിയും ആരോഗ്യമന്ത്രാലയം റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച അണുബാധകളുടെ എണ്ണം 363692 ഉം, മരണസംഖ്യ 6286 ഉം, രോഗമുക്തി 355382 ഉം കടന്നു.
നിലവിൽ 2024 കൊറോണ രോഗികൾ ആണ് സൗദിയിൽ ചികിത്സയിൽ കഴിയുന്നത്. അതിൽ 308 എണ്ണം ഗുരുതരമായ കേസുകളാണ് എന്നും മന്ത്രാലയം അറിയിച്ചു.
Comments