കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയിൽ 2,454 പേർ കൂടി കൊറോണ മുക്തരായതായും 2,876 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. തുടർച്ചയായ നാലാം ദിവസമാണ് 2,500ലേറെ പേർക്ക് പേർക്ക് രോഗം സ്ഥിരീകരിക്കുന്നത്. പുതുതായി 171,951 പേർക്ക് കൂടി പരിശോധനയും നടത്തിയപ്പോഴാണ് രോഗബാധയുള്ള 2,454 പേരെ കണ്ടെത്തിയത്.6 മരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ആകെ രോഗബാധിതരായവരുടെ എണ്ണം 230,578 ആണ്.ഇതിൽ 206,114 രോഗമുക്തി നേടി.നിലവിൽ ചികിത്സയിലുള്ളവർ 23,756 പേരാണ് .ആകെ മരണം 708 ജനങ്ങൾ ആരോഗ്യ അധികാരികളുമായി സഹകരിക്കണമെന്നും എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി സാമൂഹിക അകലം പാലിക്കുന്ന പ്രോട്ടോക്കോളുകളും പ്രതിരോധ നടപടികളും പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
Comments