റിയാദ് : സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 166 പേർ കൂടി പൂർണ്ണമായി സുഖംപ്രാപിച്ചതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 355548 കടന്നു. 97.69 ശതമാനമാണ് വീണ്ടെടുക്കൽ നിരക്ക്. 363809 പേർക്കാണ് സൗദിയിൽ ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. നിലവിൽ 1970 രോഗികൾ ആണ് ചികിത്സയിൽ കഴിയുന്നത് അതിൽ 309 എണ്ണം ഗുരുതരമായ കേസുകളാണ്.
117 പുതിയ കൊറോണ വൈറസ് കേസുകളും, 5 മരണങ്ങളും കൂടി ആരോഗ്യമന്ത്രാലയം പുതുതായി സ്ഥിരീകരിച്ചു. 6291 പേരാണ് സൗദിയിൽ കൊറോണ ബാധിച്ചു മരണമടഞ്ഞതെന്നും മന്ത്രാലയം
അറിയിച്ചു.
Comments