ന്യൂഡൽഹി: വരുന്ന കേന്ദ്ര ബജറ്റിൽ കൊറോണ സെസ് ഏർപ്പെടുത്താനുള്ള ആലോചനയുമായി കേന്ദ്ര സർക്കാർ. ഉയർന്ന വരുമാനമുള്ളവർക്ക് അധിക നികുതി ചുമത്താനാണ് കേന്ദ്ര നീക്കം. കൊറോണ വാക്സിൻ വിതരണം അടക്കമുള്ള അധിക ചെലവുകൾ നേരിടാനാണ് സെസ് ഏർപ്പെടുത്തുന്നത്.
കൊറോണ സെസ് ഏർപ്പെടുത്തുന്നതിൽ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികളെക്കുറിച്ച് ചില പ്രാഥമിക ചർച്ചകൾ നടന്നിട്ടുണ്ട്. ഈ മാസം 28 മുതലാണ് കേന്ദ്ര ബജറ്റ് സമ്മേളനം.
കൊറോണയുടെ പശ്ചാത്തലത്തിൽ രണ്ട് ഘട്ടങ്ങളായി നടക്കുന്ന ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ കൊറോണ സെസ് ഉൾപ്പെടെ സാമ്പത്തിക വ്യവസ്ഥയെ ഉത്തേജിപ്പിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിക്കുമെന്നാണ് സൂചന.
Comments