കൊല്ലം : വാക്കുതർക്കത്തെതുടർന്ന് മകൻ അച്ഛനെ കൊലപ്പെടുത്തി. കൊല്ലം ജില്ലയിലെ അഞ്ചലിലാണ് സംഭവം. കരുകോൺ കുട്ടിനാട് മടവൂർ കോളനിയിൽ ചരുവിള വീട്ടിൽ രാജപ്പനാണ് കൊല്ലപ്പെട്ടത്. അറുപത് വയസായിരുന്നു.
ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം. വീട്ടിൽ അച്ഛനും മകനും തമ്മിൽ നടന്ന വാക്കു തർക്കമാണ് കൊലപാതകത്തിൽ എത്തിച്ചത്. മകൻ സതീഷനെയും കൊലപാതകം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്ന ബന്ധുവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.
Comments