റിയാദ് : സൗദി അറേബ്യയിൽ ചികിത്സയിലുള്ള കൊറോണ രോഗികളുടെ എണ്ണം 1948 ആയി കുറഞ്ഞു. ഇതിൽ 312 പേരുടെ നില ഗുരുതരമായി തന്നെ തുടരുന്നതായും മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 140 പുതിയ കൊറോണ വൈറസ് കേസുകളും, 4 മരണങ്ങളും, 158 രോഗമുക്തിയും രാജ്യത്ത് സ്ഥിരീകരിച്ചു. ഇതോടെ
രാജ്യത്ത് സ്ഥിരീകരിച്ച അണുബാധകളുടെ എണ്ണം 363949 ഉം, മരണം 6295 ഉം, രോഗമുക്തി 355706ഉം കടന്നു.
Comments