ബംഗളൂരു : സ്വാമി ഹർഷാനന്ദ മഹാരാജിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹത്തിന്റെ നന്മയ്ക്കായി വിശ്രമമില്ലാതെ പ്രവർത്തിച്ച വ്യക്തിയായിരുന്നു സ്വാമി ഹർഷാനന്ദയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്.
അദ്ദേഹത്തിന്റെ ആകർഷകമായ വ്യക്തിത്വവും, വിവിധ വിഷയങ്ങളിലുള്ള അഗാധമായ പാണ്ഡിത്യവും മറക്കാൻ കഴിയില്ല. അദ്ദേഹത്തിന്റെ ഭക്തരുടെ ദു:ഖത്തിൽ പങ്ക് ചേരുന്നു. ഓം ശാന്തി- മോദി ട്വിറ്ററിൽ കുറിച്ചു.
ഹൃദയാഘാതത്തെ തുടർന്ന് രാത്രിയോടെയായിരുന്നു സ്വാമി ഹർഷാനന്ദ മഹാരാജ് സമാധിയായത്. 91 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ ഏതാനും നാളുകളായി വിശ്രമത്തിലായിരുന്നു.
Comments