പത്തനംതിട്ട : പത്തനംതിട്ടയിൽ മുൻ ലോക്കൽ സെക്രട്ടറി ആത്മഹത്യ ചെയ്തു. സിപിഎം കോന്നി ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറി സി കെ ഓമനക്കുട്ടനെയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 48 വയസായിരുന്നു. ആത്മഹത്യ ആണെന്നാണ് പൊലീസിന്റെയും പ്രാഥമിക നിഗമനം. കോന്നി ആർസിബി ഗ്യാസ് ഏജൻസിയിലെ ജീവനക്കാരൻ ആയിരുന്നു ഓമനക്കുട്ടന്. ഒരു വർഷത്തോളം ആയി ഓമനക്കുട്ടൻ പാർട്ടിയിൽ സജീവമായിരുന്നില്ല.
അതേസമയം, സംഭവത്തില്‍ സിപിഎം പ്രാദേശിക നേതൃത്വത്തിന് എതിരെ ആരോപണവുമായി ഓമനക്കുട്ടന്റെ കുടുംബം രംഗത്തെത്തി. പാർട്ടിയിൽ നിന്ന് ഭീഷണി ഉണ്ടായിരുന്നതായി ഭാര്യ രാധ ആരോപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ വാർഡിലെ സിപിഎം സ്ഥനാർത്ഥിയുടെ പരാജയത്തെ തുടർന്നാണ് ഭീഷണി തുടങ്ങിയത്. ഒരു തവണ കയ്യേറ്റം ചെയ്യുകയും ഉണ്ടായി. ജോലി കളയും എന്ന് ഭീഷണിപ്പെടുത്തിയതായും രാധ പ്രതികരിച്ചു.
Comments