ചെന്നൈ: ആളുകൾ ഫോട്ടോ എടുക്കുന്നതിൽ പാപ്പാനോട് പരാതി പറയുന്ന ആനയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. തമിഴ്നാട് തിരിച്ചുറപ്പള്ളിയിലുള്ള ശ്രീ രംഗനാഥസ്വാമി ക്ഷേത്രത്തിലെ ആനയാണ് ദൃശ്യത്തിലുള്ളത്.
വാതിൽപ്പടിയിലിരിക്കുന്ന പാപ്പാനോട് ആന പരാതി പറയുന്നതും തുമ്പിക്കൈയ്യിൽ പിടിച്ച് പാപ്പാൻ സമാധാനിപ്പിക്കുന്നതും വീഡിയോയിൽ കാണാം. ശബ്ദം പുറപ്പെടുവിച്ചാണ് ആന പാപ്പാനുമായി സംസാരിക്കുന്നത്.
ആനയും പാപ്പാനുമായുള്ള വിലമതിക്കാനാകാത്ത ബന്ധം എന്ന് കുറിച്ചാണ് ആളുകൾ വീഡിയോ ഷെയർ ചെയ്യുന്നത്. ട്വിറ്ററിൽ ഇതിനോടകം നിരവധി പേരാണ് വീഡിയോ കണ്ടിരിക്കുന്നത്.
Andal from Shrirangam temple being shy of camera as she talks to her mahout ❤🤗 pic.twitter.com/mHqJNoTCUq
— Gannuprem (@Gannuuprem) December 26, 2020
Comments