തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതൽ സർക്കാർ ഓഫീസുകൾ ശനിയാഴ്ച്ചയും പ്രവർത്തിക്കും. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. കൊറോണ വൈറസ് വ്യാപനത്തെ തുടർന്നാണ് സർക്കാർ ഓഫീസുകളിൽ ശനിയാഴ്ച്ച അവധി ഏർപ്പെടുത്തിയത്.
സർക്കാർ, അർദ്ധ സർക്കാർ, സ്വയം ഭരണ സ്ഥാപനങ്ങളെല്ലാം ഈ ശനിയാഴ്ച്ച മുതൽ പ്രവർത്തിക്കും. രണ്ടാം ശനിയാഴ്ച്ച ഒഴികെ ഇനിയുള്ള എല്ലാ ശനിയാഴ്ച്ചകളും പ്രവർത്തി ദിവസമായിരിക്കും.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഘട്ടം ഘട്ടമായി സർക്കാർ ഇളവുകൾ പ്രഖ്യാപിക്കുകയാണ്. പത്ത് മാസത്തോളമായി അടഞ്ഞു കിടന്നിരുന്ന തിയേറ്ററുകളും സ്കൂളുകളും കോളേജുകളും ഉൾപ്പെടെ തുറന്ന് പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. തിയേറ്ററുകളിൽ കൊറോണ പ്രോട്ടോക്കോൾ പാലിച്ച് അൻപത് ശതമാനം സീറ്റുകളിൽ മാത്രം കാണികളെ കയറ്റാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
Comments