കസാക്കിസ്ഥാൻ: കേരളത്തിൽ റോഡിലൂടെ നായയെ കെട്ടിവലിച്ച് കാർ ഓടിക്കുന്ന ദൃശ്യങ്ങൾ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. സമാനമായ സംഭവം കസാക്കിസ്ഥാനിലും റിപ്പോർട്ട് ചെയ്തിരിക്കുകയാണിപ്പോൾ. കാറിന്റെ പിന്നിൽ നായയെ കെട്ടിവലിച്ച് നഗരം മുഴുവൻ ചുറ്റിയതിന്റെ വീഡിയോയാണ് വീണ്ടും വിമർശനങ്ങൾക്ക് വഴിയൊരുക്കുന്നത്.
കാറിന്റെ വേഗത്തിനൊപ്പം എത്താൻ സാധിക്കാത്തതോടെ നായ റോഡിൽ വീഴുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. തുടർന്നും കാർ നിർത്താതെ നായയെ കെട്ടിവലിക്കുകയാണ്. റോഡിൽ മുഴുവൻ രക്തത്തുള്ളികൾ വീണുകിടക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചതോടെ വ്യാപക വിമർശനമാണ് ഉയരുന്നത്. അമിത വേഗതയിലാണ് ഡ്രൈവർ കാർ ഓടിക്കുന്നത്.
കാറിന് പിറകെ വരികയായിരുന്ന ബൈക്ക് യാത്രികൻ ഇടപെട്ട് വാഹനം നിർത്തിക്കുകയായിരുന്നു. മൃഗ സംരക്ഷണ പ്രവർത്തകർ നായയെ രക്ഷിച്ചു. ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. മുറിവുകൾ വച്ചുകെട്ടി. ആഹാരവും പ്രാഥമിക ശുശ്രൂഷയും നൽകി. കാറുടമയെ പോലീസ് പിടികൂടി ചോദ്യം ചെയ്ത് വരികയാണ്.
Comments