ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകരർ അറസ്റ്റിൽ. ലഷ്കർ ഇ ത്വയ്ബ ഭീകരരായ മുസാഫർ ജാൻ, അബ്ബാസ് ഷാഫി നജാർ എന്നിവരാണ് അറസ്റ്റിലായത്. ബുൾബുൾ ബാഗ് ബർസുള്ള പ്രദേശത്തു നിന്നും ശ്രീനഗർ പോലീസാണ് ഭീകരരെ അറസ്റ്റ് ചെയ്തത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പോലീസ് പിടിയിലായത്. ഇവരുടെ പക്കൽ നിന്നും ആയുധങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. രണ്ട് ചൈനീസ് പിസ്റ്റലുകൾ, രണ്ട് മാഗസീനുകൾ, 13 വെടിയുണ്ടകൾ എന്നിവയാണ് ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തത്.
നേരത്തെ ഇന്ത്യ പാക് അതിർത്തിയിൽ അതിർത്തി സംരക്ഷണ സേന ഉദ്യോഗസ്ഥർ തുരങ്കം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഭീകരർ അറസ്റ്റിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് പറഞ്ഞു.
Comments