കണ്ണൂർ: വിദ്യാർഥിയുടെ മാതാവിനെ പീഡിപ്പിക്കാൻ ശ്രമം. കണ്ണൂർ പാനൂരിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പ്രധാന അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. ടെക്സ്റ്റ് ബുക്ക് വിതരണവുമായി ബന്ധപ്പെട്ട് സ്കൂളില്‍ വിളിച്ചു വരുത്തി വിദ്യാര്‍ഥിയുടെ മാതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.
ഈസ്റ്റ് വള്ള്യായി യുപി സ്കൂള്‍ പ്രധാന അധ്യാപകന് ചെറുവാഞ്ചേരി ചീരാറ്റ സ്വദേശി വിപി വിനോദിനെ ആണ് പാനൂര്‍ പോലീസ് അറസ്റ്റുചെയ്തത്. ഈ വര്‍ഷമാണ് വിനോദ് പ്രധാന അധ്യാപകനായി ചുമതലയേറ്റത്.
Comments