തൃശൂർ : സമഭാവനയിലൂന്നി ജനനന്മയ്ക്കും രാഷ്ട്ര ഹിതത്തിനും വേണ്ടി പ്രവർത്തിക്കാൻ ജനം ടിവിയ്ക്ക് കഴിയട്ടെയെന്ന് പത്മഭൂഷൺ മോഹൻലാൽ. ജനം ടിവിയുടെ പുതിയ കോർപ്പറേറ്റ് ഓഫീസിന്റെ ഉദ്ഘാടന ചടങ്ങിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയത മുഖമുദ്രയാക്കിക്കൊണ്ട് രംഗപ്രവേശം ചെയ്ത ചാനലാണ് ജനം ടിവി. ദേശം, രാഷ്ട്രം, സംസ്കാരം, പാരമ്പര്യം, പൈതൃകം, ഇവയെല്ലാം ചേർത്തുപിടിച്ചുകൊണ്ട് പ്രവർത്തിക്കുന്ന ജനം ടിവിയുടെ മുന്നോട്ടുള്ള യാത്രയിൽ ഒരു പുതിയ കാൽവെയ്പ്പാണ് തൃശൂരിലെ പുതിയ കോർപ്പറേറ്റ് ഓഫീസ്.
ഈ ശുഭ കാലാംശത്തിൽ ജനത്തിന് എല്ലാ വിധ ആശംസകളും നേരുന്നു. തുടർന്നും സമഭാവനയിലൂന്നി ജനനന്മയ്ക്കായി സാമൂഹിക പുരോഗതിയ്ക്കായി സർവ്വോപരി രാഷ്ട്ര ഹിതത്തിനായി പ്രവർത്തിക്കാൻ ജനം ടിവിയ്ക്ക് കഴിയട്ടെയെന്നും മോഹൻലാൽ ആശംസിച്ചു.
Comments