ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾക്ക് മകര സംക്രാന്തി ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ വൈവിധ്യത്തേയും പാരമ്പര്യത്തേയും ചിത്രീകരിക്കുന്ന ഉത്സവമാണ് മകര സംക്രാന്തിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ആശംസ.
രാജ്യത്തിന്റെ പലഭാഗങ്ങളിലും മകര സംക്രാന്തി ആഘോഷിക്കപ്പെടുന്നു. ഇന്ത്യയുടെ വൈവിധ്യത്തേയും പാരമ്പര്യത്തേയും ചടുലതയും ചിത്രീകരിക്കുന്ന ഉത്സവമാണ് മകരസംക്രാന്തി. പ്രകൃതിയെ ബഹുമാനിക്കേണ്ടതിന്റെ പ്രധാന്യത്തെ ഊട്ടിയുറപ്പിക്കുന്ന ഉത്സവം കൂടിയാണിത്. എല്ലാവർക്കും മകര സംക്രാന്തി ആശംസകൾ – പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
എല്ലാവരുടെയും ജീവിതത്തിൽ സൂര്യദേവന് പുതിയ ഊർജവും അനുഗ്രഹവും പകരട്ടെയെന്ന് ആശംസിക്കുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു. ജനങ്ങൾക്ക് പൊങ്കൽ ആശംസകളും മാഗ് ബിഹു ആശംസകളും പ്രധാനമന്ത്രി നേർന്നിട്ടുണ്ട്.
देशवासियों को मकर संक्रांति की बहुत-बहुत बधाई। मेरी कामना है कि उत्तरायण सूर्यदेव सभी के जीवन में नई ऊर्जा और नए उत्साह का संचार करें।
Makar Sankranti greetings to everyone.
— Narendra Modi (@narendramodi) January 14, 2021
Makar Sankranti is marked with enthusiasm in several parts of India. This auspicious festival illustrates India’s diversity and the vibrancy of our traditions. It also reaffirms the importance of respecting Mother Nature.
— Narendra Modi (@narendramodi) January 14, 2021
Pongal greetings to all, especially my Tamil sisters and brothers. This special festival showcases the best of Tamil culture. May we be blessed with good health and success. May this festival also inspire us to live in harmony with nature and further the spirit of compassion.
— Narendra Modi (@narendramodi) January 14, 2021
Comments