കൊല്ലം : സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മോഷണം നടത്തി കുപ്രസിദ്ധി നേടിയ വടിവാൾ വിനീത് പിടിയിൽ. കൊല്ലം ചടയമംഗലത്ത് നിന്ന് മോഷ്ടിച്ച കാറിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ നവംബറിലാണ് വിനീത് കൊറോണ നിരീക്ഷണ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ടത്.
എടത്വ സ്വദേശിയാണ് വിനീത്. പ്രായപൂർത്തിയാകുന്നതിന് മുൻപ് തന്നെ മോഷണം ആരംഭിച്ച വിനീത് നിരവധി കേസുകളിൽ പ്രതികളായ മിഷേൽ, ഷിൻസി, ശ്യാം എന്നിവരടങ്ങുന്ന സംഘത്തിന്റെ നേതാവാണ്. ഒട്ടേറെ തവണ പോലീസിന്റെ പിടിയിലാവുകയും രക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്. വ്യത്യസ്തമായ രീതിയിലാണ് സംഘം മോഷണം നടത്താറുള്ളത്.
കഴിഞ്ഞ നവംബറിൽ പെരുമ്പാവൂർ പോലീസിന്റെ പിടയിലായ സംഘത്തെ കൊറോണ നിരീക്ഷണ കേന്ദ്രത്തിലാക്കിയിരിക്കുന്നു. എന്നാൽ ഇവിടെ നിന്ന് മിഷേലും വിനീതും വീണ്ടും രക്ഷപ്പെട്ടു. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് മിഷേലിനെ കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
Comments