തിരുവനന്തപുരം: കൊറോണ വാക്സിൻ വിതരണത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്ന് ആരോഗ്യമന്ത്രി കെ കൈ ശൈലജ. രോഗത്തെ ചെറുക്കാനുള്ള യുദ്ധത്തിൽ പ്രധാന ആയുധമാണ് പുറത്തെടുക്കുന്നതെന്ന് കെ കെ ശൈലജ പറഞ്ഞു.
വക്സിൻ വിതരണം വിജയകരമായി പൂർത്തിയാക്കാമെന്നാണ് പ്രതീക്ഷ. വാക്സിൻ എടുക്കുന്നതിൽ ആശങ്കപ്പെടേണ്ട. എന്തെങ്കിലും ചെറിയ പ്രശ്നങ്ങളുണ്ടെങ്കിൽ പേടിക്കേണ്ടതില്ല. വാക്സിൻ വരുന്നതോടെ കൂടുതൽ പേരെ സുരക്ഷിതരാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യ ഡോസ് എടുത്ത ശേഷം സുരക്ഷിതരായി എന്നു കരുതരുത്. രണ്ടാം ഡോസ് എടുക്കുന്നത് വരെ കരുതലോടെ ഇരിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
ജനുവരി 16 നാണ് രാജ്യത്ത് വാക്സിൻ വിതരണം ആരംഭിക്കുന്നത്. ഇതിനായി സംസ്ഥാനത്തെ മൂന്ന് കേന്ദ്രങ്ങളിൽ എത്തിച്ചിരിക്കുന്ന വാക്സിൻ ജില്ലാ കേന്ദ്രങ്ങളിലേക്ക് ഇന്ന് മുതൽ വിതരണം ചെയ്യും. സംസ്ഥാനത്തെ 133 കേന്ദ്രങ്ങളിലായിരിക്കും കുത്തിവെയപ്പ് നൽകുക,. വാക്സിൻ കൂടുതൽ ലഭ്യമാകുന്നതിന് അനുസരിച്ച് ഓരോ ജില്ലയിലും നൂറിലധികം വാക്സിൻ കേന്ദ്രങ്ങൾ സജ്ജമാകും. രണ്ടും ഡോസ് വാക്സിനുകളാണ് സ്വീകരിക്കേണ്ടത്. ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ച് 28 ദിവസങ്ങൾക്ക് ശേഷമാണ് രണ്ടാം ഡോസ് സ്വീകരിക്കേണ്ടത്.
Comments