തൃശൂർ : പ്രൗഢഗംഭീരമായി ജനം ടിവി ആസ്ഥാനത്തിന്റെ ഉദ്ഘാടനം. ആധുനീകരിച്ച കെട്ടിടം രാഷ്ട്രീയ സ്വയംസേവക് സംഘം സഹ സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ ഉദ്ഘാടനം ചെയ്തു.
രാഷ്ട്രീയ സാമൂഹിക ആദ്ധ്യാത്മിക കലാരംഗത്തെ പ്രമുഖരുടെ സാന്നിദ്ധ്യം കൊണ്ട് പ്രൗഢമായിരുന്നു ഉദ്ഘാടന ചടങ്ങ്. കാഞ്ചി മഠാധിപതി പൂജ്യശ്രീ ശങ്കര വിജയേന്ദ്ര സരസ്വതി അനുഗ്രഹപ്രഭാഷണം നടത്തി. മിസോറം ഗവർണർ പിഎസ് ശ്രീധരൻപിള്ള, കേന്ദ്രമന്ത്രി വി മുരളീധരൻ, പത്മഭൂഷൻ മോഹൻലാൽ, ജനം ടി വി ഡയറക്ടർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
പുലർച്ചെ പുതിയകെട്ടിടത്തിൽ ഗണപതിഹോമം നടന്നു. തൃശൂർ വടക്കേച്ചിറയിലെ ഗുരുമന്ദിരത്തിൽ രണ്ടാം നിലയിലാണ് ആധുനിക സൗകര്യങ്ങളോടെ പുതിയ കോർപ്പറേറ്റ് ഓഫീസ് ഒരുക്കിയിരിക്കുന്നത്.
Comments