ദോഹ* കഴിഞ്ഞ 24 മണിക്കൂറിനിടെ ഖത്തറില്‍ കൊറോണ രോഗമുക്തരായത് 167
പേര്. ഇതോടെ ആകെ രോഗമുക്തര്‍ 1,43,261 ആയി. നിലവില്‍ ചികിത്സയിലുള്ളത്
3,182 പേരാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആകെ രോഗികളുടെ എണ്ണത്തില്‍
നേരിയ വര്‍ധനയുണ്ട്. പുതുവര്‍ഷാരംഭത്തില്‍ 2,500ല്‍ താഴെ രോഗികളേ
ഉണ്ടായിരുന്നുള്ളൂ.
ഇന്നു രോഗം സ്ഥിരീകരിച്ചത് 209 പേര്‍ക്കാണ്. ഇതില്‍ ആശുപത്രികളില്‍
കഴിയുന്നത് 305 പേര് മാത്രമാണ്. 42 പേരാണ് അതിതീവ്ര പരിചരണ
വിഭാഗത്തിലുള്ളത്. ഖത്തറില്‍ ഇതുവരെയായി കൊറോണ സ്ഥിരീകരിച്ചത്
1,46,689 പേര്‍ക്കാണ്. 13,06,477 പരിശോധനകളാണ് ഇതുവരെ നടത്തിയത്. 246
പേരാണ് കൊറോണ മൂലം മരണമടഞ്ഞത്.
Comments