ദോഹ* ഈ വാരാന്ത്യം മുതല്‍ ഖത്തറില്‍ പതിവില്‍ക്കവിഞ്ഞ തണുപ്പ്
അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം. ഇന്നു രാത്രി
മുതല്‍തന്നെ തണുപ്പിനു കാഠിന്യമേറിത്തുടങ്ങും. രാജ്യത്തിന്റെ തെക്കന്‍
ഭാഗങ്ങളില്‍ കുറഞ്ഞ താപനില എട്ടു ഡിഗ്രി സെല്‍ഷ്യസിനും
താഴെയെത്തുമെന്നാണ് കാലാവസ്ഥാ പ്രവചനം.
ഖത്തറിന്റെ ഇതര ഭാഗങ്ങളില്‍ രാത്രി താപനില 8 മുതല്‍ 17 ഡിഗ്രി
സെല്‍ഷ്യസ് വരെ വ്യത്യാസപ്പെട്ടിരിക്കും. ഈയാഴ്ച പ്രതീക്ഷിക്കുന്ന
പരമാവധി പകല്‍ താപനില 22-26 ഡിഗ്രിയാണ്.
Comments