ദോഹ* കൊറോണ വാക്സിന്റെ രണ്ടാം കുത്തിവെയ്പിന് ഖത്തറില്‍ തുടക്കമായി.
ഡിസംബര്‍ 23ന് ആരംഭിച്ച ആദ്യഘട്ട വാക്സിനേഷനില്‍ പങ്കെടുത്തവര്‍ക്കാണ്
ഇപ്പോള്‍ രണ്ടാം കുത്തിവെയ്പ് നല്‍കുന്നത്. 70 വയസിനു മുകളിലുള്ളവര്‍,
ദീര്ഘഖാല രോഗബാധിതര്‍, കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളിലെ
മുന്‍നിരക്കാര്‍ തുടങ്ങിയവര്‍ക്കായിരുന്നു ആദ്യഘട്ട വാക്സിനേഷനില്‍
മുന്‍ഗണന. ഫൈസര്‍-ബയോടെക് വാക്സിനാണ് ഖത്തറില്‍ നല്‍കുന്നത്.
ഖത്തര്‍ സര്‍വകലാശാല മുന്‍ പ്രസിഡന്റ് ഡോ. അബ്ദുല്ല അല്‍ കുവൈസിയാണ്
ഖത്തറില്‍ ആദ്യമായി വാക്സിന് സ്വീകരിച്ച സ്വദേശി.
എണ്‍പത്തിയെട്ടുകാരനായ സിറിയന്‍ പൗരന് മുഹമ്മദ് ഫ്രസാത് ആണ്
വാക്സിന് ലഭിച്ച ആദ്യപ്രവാസി. ഇവര്‍ ഇരുവര്‍ക്കും ഇന്ന് സെക്കന്‍ഡ്
ഡോസ് നല്കി. മൊഡേണയുടെ കൊറോണ വാക്സിനും ഏതാനും ആഴ്ചകള്‍ക്കുള്ളില്‍
ഖത്തറില്‍ എത്തും.
Comments