വാഷിംഗ്ടൺ: കൊറോണ പ്രതിസന്ധിയിൽ നിന്നും രാജ്യത്തെ കരകയറ്റാനുള്ള ആദ്യ നടപടി പ്രഖ്യാപിച്ച് ജോ ബൈഡൻ. അമേരിക്കയുടെ കൊറോണ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പൊതു വിപണിയിലേക്ക് 1.9 ട്രില്യൺ അമേരിക്കൻ ഡോളറാണ് ഇറക്കുന്നത്. അടുത്തയാഴ്ച പുതിയ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്ന ബൈഡന്റെ സാമ്പത്തിക മേഖലയിലെ ആദ്യ ഇടപെടലാണ് നടന്നിരിക്കുന്നത്.
നമുക്ക് ഇനി ഒരു സമയം പോലും കളയാനില്ല. വൈറസ് ഇനിയും നമ്മുടെ മേഖലകളെ നിയന്ത്രിക്കാൻ അനുവദിച്ചുകൂടാ. രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ പഴയ പടിയിലേക്ക് എത്തിക്കാനാണ് ശ്രമമെന്നും ബൈഡൻ പറഞ്ഞു. പൊതു ആരോഗ്യമേഖലയെ ശക്തമാക്കേണ്ടതുണ്ട്. ഒപ്പം സാമ്പത്തിക മേഖല പുത്തൻ ഉണർവ്വും കൈവരിക്കണം. അമേരിക്കയ്ക്കായി ഒരു രക്ഷാ പ്രവർത്തനമാണ് നടത്താൻ പോകുന്നത്. സാമൂഹ്യനീതി ഉറപ്പുവരുത്തി വംശീയ വിദ്വേഷങ്ങളില്ലാത്ത ഒരു അമേരിക്കയെ ലോകത്തിന് മുന്നിൽ പ്രതിഷ്ഠിക്കുമെന്നും നിയുക്ത പ്രസിഡന്റ് ബൈഡൻ ഉറപ്പു നൽകുന്നു.
അമേരിക്കയിലെ സ്കൂൾ മേഖലകൾ തുറന്നുകൊണ്ട് സാധാരണകുടുംബങ്ങളുടെ തൊഴിൽ നഷ്ടവും സാമ്പത്തിക നഷ്ടവും പരിഹരിക്കാനുമാണ് ശ്രമം. തുടക്കത്തിൽ ധന വിനിയോഗം ഇത്തരം മേഖലകളിൽ നടത്തുമെന്നാണ് സൂചന.
Comments