അങ്കമാലി: അങ്കമാലി സേവാ ഭാരതി ഭിന്നശേഷിക്കാർക്കായി പാചക ഭോജന ശാല ആരംഭിക്കുന്നു. ഭോജന ശാലയുടെ ശിലാസ്ഥാപന കർമ്മം എക്സ്ളോസീവ് കേരള ചീഫ് കൺട്രോളർ ഡോ ആർ വേണുഗോപാൽ നിർവഹിച്ചു അങ്കമാലി സേവാഭാരതിയുടെ പ്രത്യേക പദ്ധതിയായ സുകർമ്മ വികാസ കേന്ദ്രം പാറക്കടവ് ആണ് കെട്ടിടം നിർമ്മിച്ച് സമർപ്പിക്കുന്നത്. പ്രശസ്ത ശിശുരോഗ വിദഗ്ദൻ ഡോ എം.എൻ വെങ്കിടേശ്വരൻ അദ്ധ്യക്ഷത വഹിച്ചു.
ദിവ്യാംഗൻമാരെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സംബോധന ചെയ്ത അംഗപരിമിതിയുള്ളവരെ സമൂഹത്തിലെ സക്രിയരായ അംഗങ്ങളായി നമുക്ക് കാണാൻ കഴിയണം. അവരുടെ വളർച്ചയ്ക്കും വികാസത്തിനും സമൂഹത്തിന്റെ പൂർണ്ണപിന്തുണ ആവശ്യമാണെന്നും ഡോ.വേണുഗോപാൽ പറഞ്ഞു.
സേവാഭാരതിയുടെ സുമംഗലീ ഭവ: ഫണ്ടിൽ നിന്നും 3 പെൺകുട്ടികൾക്കായുള്ള വിവാഹ ധനസമർപ്പണവും ഇതിനോടനുബന്ധിച്ച് നടന്നു. ബാല വികാസ കേന്ദ്രം സംസ്ഥാന വൈസ് പ്രസിഡണ്ട് പി .എം ആണ്ടവൻ ആണ് ധന സമർപ്പണം നടത്തിയത്. വിവിധ മേഖലയിലെ പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു.
പ്രളയ സമയത്തും അങ്കമാലി ആലുവ ഭാഗത്ത് സ്തുത്യർഹമായ സേവനമാണ് സേവഭാരതി നടത്തിയിട്ടുള്ളത്.
Comments