ഷാർജ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കലാസാംസ്കാരിക സംഘടനയായ “ഏകത” കൊറോണ പ്രതിസന്ധി കാലഘട്ടത്തില്‍ ആതുര ശുശ്രൂഷ മേഘലകളില്‍ പ്രവർത്തിച്ച ആരോഗ്യപ്രവർത്തകരെ ആദരിക്കുന്നു .യു.എ.ഇയുടെ വിവിധ എമിറേറ്റുകളിലുള്ള 17 ഡോക്ടർമാരെയാണ് അവരുടെ വീടുകളിലും ജോലിസ്ഥലത്തും എത്തി ആദരിക്കുന്നത്. ‘ഏകത സല്യൂട്ട് മെഡിക്കോസ് ഓഫ് 2020’എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. മേഖലയിലെ വൈദ്യശാസ്ത്രരംഗത്ത് പ്രവർത്തിക്കുന്ന ഡോക്ടർമാരുടെയും പാരാമെഡിക്കൽ ഉദ്യോഗസ്ഥരുടെയും പിന്തുണയോടെ ഒരു മെഡിക്കൽ ഫോറം രൂപീകരിക്കുന്ന ഒരുക്കത്തിലാണ് ഏകത. സമൂഹത്തിന് സമയബന്ധിതവും ഫലപ്രദവുമായ വിവരങ്ങളും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും ഉപദേശക സേവനങ്ങളും പിന്തുണയും നൽകുക എന്നതാണ് മെഡിക്കൽ ഫോറത്തിന്റെ ലക്ഷ്യം.ഇതിന്റെ പ്രഖ്യാപനം ജനുവരി 15ന് നടക്കും.
Comments