മനാമ :കഴിഞ്ഞ ഏഴുമാസക്കാലത്തോളമായി ശമ്പളമോ മാറ്റാനുകൂല്യങ്ങളൊ ഒന്നുമില്ലാത്തെ ബുദ്ധിമുട്ടിലായ ട്യൂബ്ലിയിലേ ലേബർ ക്യാമ്പിൽ സംസ്കൃതി ബഹ്റൈൻ – ശബരീശ്വരം ഭാഗ് സഹായം എത്തിച്ചു നൽകി. 250-ന് മുകളിൽ തെഴിലാളികൾ ഉള്ള ലേബർ ക്യാമ്പിൽ പ്രസിഡന്റ്, സിജുകുമാറിന്റെയും, സേവാപ്രാമുഖ്, അനിൽ മടപ്പള്ളിയുടെയും നേതൃത്വത്തിലാണ് അരിയും, പച്ചക്കറികളും വിതരണം ചെയ്തത്.
തൊഴിലാളികളുടെ ശമ്പളക്കുടിശികയും മാറ്റാനുകൂല്യങ്ങളും നൽകി അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള വേണ്ട നടപടികൾ സ്വീകരിക്കുന്നതിനായി ഇന്ത്യൻ എംബസിയുടെ സഹായം അഭ്യർത്ഥിച്ചുണ്ടെന്നു സംസ്കൃതി സഹ സംയോജക് സുരേഷ് ബാബു പറഞ്ഞു. സംസ്കൃതി ബഹ്റൈൻ-മനാമ, സൽമാബാദ് യുണിറ്റ് ഭാരവാഹികൾ, ജ്യോതിഷ്, സന്തോഷ്, സുനിൽ, മധു, ദിലീപ് എന്നിവർ പങ്കെടുത്തു.
Comments