റിയാദ് : സൗദി അറേബ്യയിലെ കൊറോണ രോഗമുക്തി നിരക്ക് 97.73 ശതമാനം കടന്നതായി ആരോഗ്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
ആകെ രോഗബാധിതരായ 364440 പേരിൽ 356201 പേരാണ് ഇതിനോടകം രോഗമുക്തി നേടിയത്. ആകെ രോഗബാധിതരിൽ 1929 രോഗികൾ ആണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 302 രോഗികളുടെ നില ഗുരുതരമാണ്. രാജ്യത്ത് 6310 കൊറോണ രോഗികൾ ആണ് ഇതുവരെ മരണമടഞ്ഞത് എന്നും മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 169 കൊറോണ കേസുകളും, 6 മരണങ്ങളും, 188 രോഗമുക്തിയും ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു.
Comments