ന്യൂഡൽഹി: ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച രണ്ട് പേർ അറസ്റ്റിൽ. 13കാരനായ കുട്ടി മൂന്ന് വർഷത്തോളം പീഡനത്തിനിരയായി. ഡൽഹി വനിതാ കമ്മീഷന്റെ ഇടപെടലാണ് ഞെട്ടിക്കുന്ന ക്രൂരത പുറംലോകം അറിയാൻ കാരണമായത്.
നൃത്തം പഠിപ്പിക്കാമെന്നു പറഞ്ഞ് കൂടെകൂട്ടിയ 13കാരനെ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയാക്കി മാറ്റിയ ശേഷം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. മയക്കുമരുന്നിന്റെ അടിമയാക്കി മാറ്റിയ ശേഷമാണ് പ്രതികൾ കുട്ടിയോട് കൊടുംക്രൂരത ചെയ്തത്. പ്രതികൾ കുട്ടിയെ സ്ഥിരമായി പീഡിപ്പിച്ചിരുന്നതായി വനിതാ കമ്മിഷൻ പറഞ്ഞു.
പ്രതികൾക്ക് പുറമെ പുറത്ത് നിന്ന് വന്നവരും കുട്ടിയെ പീഡിപ്പിച്ചിരുന്നു. തിരക്കേറിയ ട്രാഫിക് സിഗ്നലുകളിൽ ഭിക്ഷാടനത്തിനും കുട്ടിയെ പ്രേരിപ്പിച്ചിരുന്നതായാണ് പോലീസിന്റെ കണ്ടെത്തൽ. ഇതിനിടെ മറ്റൊരു ആൺകുട്ടിയെ കൂടി സംഘം പ്രലോഭിപ്പിച്ച് കൂടെ കൂട്ടിയ ശേഷം ലൈംഗിക പീഡനത്തിന് ഇരയാക്കിയതായും കണ്ടെത്തിയിട്ടുണ്ട്. കേസിൽ മറ്റ് രണ്ടുപേർക്കായി തിരച്ചിൽ നടക്കുകയാണെന്നും പോലീസ് അറിയിച്ചു.
Comments