കുവൈറ്റ് സിറ്റി- കുവൈറ്റിലെ ഇന്ത്യന്‍ അംബാസിഡര്‍ സിബിജോര്‍ജ്ജ് കുവൈറ്റിന്റെ കമ്മ്യൂണിക്കേഷന്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഖൊലൂദ് ഖൊദെയര് അല്‍ ഷഹാബുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ-കുവൈറ്റ് ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച നടന്നത്. ഉഭയകക്ഷി ബന്ധങ്ങള്‍, വിവിധ മേഖലകളിലെ സഹകരണം, ഇന്ത്യന്‍ സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങളും കൂടിക്കാഴ്ചയില്‍ വിഷയങ്ങളായി.
Comments