കുവൈറ്റ് സിറ്റി – ഗാന്ധിജിയുടെ 73 മത് രക്തസാക്ഷിത്വ ദിനത്തോട് അനുബന്ധിച്ച് ഗാന്ധി സ്മൃതി കുവൈറ്റ്, വിദ്യാർത്ഥികൾക്കായി പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. സമകലീന ഇന്ത്യയിൽ ഗാന്ധിയൻ തത്വങ്ങളുടെ പ്രസക്തി എന്ന വിഷയത്തെ ആധാരമാക്കിയാണ് മത്സരം സംഘടിപ്പിക്കുന്നത്. 8 ക്ലാസ്സ് മുതൽ 12 ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കാളികളാകാം. അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ റെക്കോർഡ് ചെയ്ത് വാട്സ് അപ് വഴി അയച്ചു നൽകുകയാണ് ചെയ്യേണ്ടത് . മത്സരാർത്ഥികൾക്ക് സമ്മാനങ്ങളായി പുസ്തകങ്ങൾ നൽകി വേറിട്ട മാതൃക ആകുകയാണ് ഗാന്ധി സ്മൃതി ചെയ്യുന്നത്. ഫിബ്രവരി 15ന് മുൻപായി റെക്കോർഡ് ചെയ്ത വീഡിയോകൾ അയച്ചു നൽകേണ്ടതാണെന്ന് സംഘാടകര്‍ അറിയിച്ചു.
Comments