മലപ്പുറം : മഞ്ചേരിയിൽ പണം വാഗ്ദാനം ചെയ്ത് നഗ്ന ചിത്രം കൈക്കലാക്കി വഞ്ചിച്ച കേസിൽ പ്രതിയുടെ ജാമ്യാപേക്ഷ തള്ളി കോടതി. പൊന്നാനി സ്വദേശി ജാബിറിന്റെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതിയുടേതാണ് നടപടി.
ഇൻസ്റ്റഗ്രാമിലൂടെയാണ് ജാബിർ പതിനാറുകാരിയായ പെൺകുട്ടിയുമായി സൗഹൃദത്തിലായത്. വിദേശ കമ്പനിയുടെ പ്രതിനിധിയെന്ന് പരിചയപ്പെടുത്തിയാണ് ജാബിർ പണം വാഗ്ദാനം ചെയ്ത് പെൺകുട്ടിയുടെ കയ്യിൽ നിന്നും നഗ്നഫോട്ടോ ആവശ്യപ്പെട്ടത്. എന്നാൽ പിന്നീട് ജാബിർ കബളിപ്പിക്കുകയാണെന്ന് മനസ്സിലാക്കിയ പെൺകുട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു.
ഇതിന് പുറമേ കഴിഞ്ഞ ഡിസംബറിൽ മലപ്പുറം- കുറ്റിപ്പുറം റൂട്ടിലെ ബസ്സിൽ കയറ്റുകയും അവിടെവെച്ച് മാനഹാനി വരുത്തിയെന്നും പരാതിയുണ്ട്. പെൺകുട്ടിയുടെ കയ്യിൽ നിന്നും സ്വർണ്ണാഭരണങ്ങളും ഇയാൾ കൈക്കലാക്കിയിട്ടുണ്ട്.
Comments