ദോഹ*മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളില്‍ കറങ്ങിയ 171 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തരമന്ത്രാലയം. ഇവരെ തുടര്‍നിയമ നടപടികള്‍ക്കായി പബ്ലിക് പ്രൊസിക്യൂഷന് വിഭാഗത്തിനു കൈമാറിയതായും മന്ത്രാലയം വ്യക്തമാക്കി. ഇതോടെ മാസ്ക് ധരിക്കാത്തതിന് ഖത്തറില്‍ നിയമനടപടിക്കു വിധേയരായവരുടെ എണ്ണം 5,811 ആയി. കൊറോണ നിയന്ത്രണ പ്രകാരം വാഹനങ്ങളില്‍ അനുവദനീയമായതിലധികം പേര് സഞ്ചരിച്ചതിന് 277 പേര്‍ക്കെതിരെയും നടപടി എടുത്തിട്ടുണ്ട്. ഡ്രൈവര്‍ ഉള്‍പ്പെടെ 4 യാത്രക്കാര്‍ക്കാണ് കാറില്‍ യാത്രാനുമതിയുള്ളത്. എന്നാല്‍ ഒരേ കുടുംബത്തില്പെട്ടവരാണെങ്കില് ഈ നിബന്ധന ബാധകമല്ല. 1990ലെ 17ാം നമ്പര്‍ സാംക്രമികരോഗ പ്രതിരോധ നിയമപ്രകാരമാണ് ഖത്തര്‍ ഇവര്‍ക്കെതിരെ നടപടി എടുത്തത്.
Comments