ന്യൂഡൽഹി: കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തിൽ പ്രതിരോധ വാക്സിൻ സഞ്ജീവനിയായി പ്രവർത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർദ്ധൻ. കൊറോണ വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ച ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വളരെ സന്തോഷവാനും സംതൃപ്തനുമാണിന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ഒരു വർഷമായി രാജ്യം കൊറോണയ്ക്കെതിരെ പോരാടുകയാണ്. വാക്സിൻ വിതരണം ആരംഭിച്ചതോടെ കൊറോണ മഹാമാരിക്കെതിരെയുള്ള പോരാട്ടം അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ വാക്സിൻ കുത്തിവെയ്പ്പെടുക്കുന്നതിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞത് അഭിമാനമാണ്. ആരോഗ്യ പ്രവർത്തകരുടെയും കൊറോണ മുൻനിര പോരാളികളുടെയും നിസ്വാർത്ഥ സേവനങ്ങൾക്കുള്ള ആദരവാണ് എന്ന നിലയിലാണ് ഇവർക്ക് ആദ്യം വാക്സിനേഷൻ നൽകുന്നത്. കൊറോണ പോരാട്ടത്തിന് നേതൃത്വം നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് അഭിവാദ്യം അർപ്പിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
Comments