ശൈത്യകാല അവധിക്കുശേഷം യു.എ.ഇയിലെ സ്കൂളുകളിൽ ജനുവരി മൂന്നു മുതൽ അധ്യയനം പുനരാരംഭിച്ചെങ്കിലും അബുദാബിയിലെ സ്കൂളുകളിൽ രണ്ടാഴ്ചക്കാലം വിദൂരപഠനം തന്നെ തുടരുകയായിരുന്നു. ഇതിന് ശേഷം സ്കൂളുകൾ ഞായറാഴ്ച തുറക്കുമെന്ന് അറിയിച്ചിരുന്നു.
എന്നാൽ എല്ലാ ക്ലാസുകളിലെയും ഇ–ലേണിങ്ങ് മൂന്ന് ആഴ്ചത്തേക്ക് കൂടി തുടരുമെന്ന് അബുദാബി അടിയന്തര ദുരന്ത നിവാരണ വിഭാഗം അറിയിക്കുകയായിരുന്നു.വിദ്യാർഥികളുടെ കൊറോണ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി.അതേസമയം,കൊറോണ വാക്സീൻ സ്വീകരിക്കാൻ മാതാപിതാക്കളോടും രക്ഷിതാക്കളോടും അധികൃതർ നിർദേശിച്ചു. ഇത് വിദ്യാർഥികൾക്ക് സുരക്ഷിതമായി സ്കൂളുകളിലെത്താൻ വഴിയൊരുക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Comments