യുഎഇയിൽ തുടർച്ചയായ രണ്ടാം ദിവസവും കൊറോണ ബാധിതരായ 7 പേർ കൂടി മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,432 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 3,118 പേര് രോഗമുക്തരായി. ഇതുവരെ യുഎഇയില്‍ 2,49,808 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിക്കപ്പെട്ടത് .ഇവരിൽ 2,22,106 ഇതിനോടകം രോഗമുക്തരായി. ആകെ 740 മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപെട്ടത്
Comments