ന്യൂഡൽഹി: 2021 ലെ ആദ്യ മൻ കീ ബാത്ത് ജനുവരി 31 ന്. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിന്റെ 73 -ാം പതിപ്പാണ് ജനുവരി 31 ന് നടക്കുക. രാവിലെ 11 മണിയ്ക്കാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. എല്ലാ മാസവും അവസാനത്തെ ഞായറാഴ്ച്ചയാണ് മൻ കീ ബാത്ത് നടക്കുക.
ജനങ്ങൾ പ്രചോദനകരമായ ആശയങ്ങളും നിർദ്ദേശങ്ങളും പങ്കുവെയ്ക്കണമെന്നും മികച്ച ആശയങ്ങൾ മൻ കീ ബത്തിലൂടെ പങ്കുവെയ്ക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. നമോ ആപ്ലിക്കേഷനിലൂടെയും മൈ ഗവൺമെന്റ് ആപ്പിലൂടെയും 1800 -11-7800 എന്ന നമ്പറിൽ വിളിച്ചും ജനങ്ങൾക്ക് തങ്ങളുടെ ആശയങ്ങൾ പങ്കുവെയ്ക്കാമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
2021’s first #MannKiBaat will take place on the last day of January. I urge you to share inspiring anecdotes for the same. I would be referring to some of them in the programme too. Write on the NaMo App, MyGov or dial 1800-11-7800. https://t.co/olzmnULgPc pic.twitter.com/Rvbkcbohkw
— Narendra Modi (@narendramodi) January 17, 2021
Comments