കുവൈറ്റ് സിറ്റി – ഇന്ത്യൻ ലോയേഴ്സ് ഫോറം സൗജന്യ നിയമോപദേശം നല്കുന്നു. ഇന്ത്യൻ എംബസ്സിയും ഇന്ത്യൻ ലോയേഴ്സ് ഫോറം കുവൈറ്റ് സംയുക്തമായി ഇന്ത്യൻ എംബസ്സിയിൽ ഇന്ത്യന്‍ സമൂഹത്തിനായി നിയമ ഉപദേശങ്ങൾ സൗജന്യമായി ജനുവരി 2 തിയതിമുതൽ എല്ലാ ശനിയാഴ്ചയും രാവിലെ 10 മണി മുതൽ 12 വരെ നൽകിവരുന്നുണ്ട്. ഇന്ത്യൻ ലോയേഴ്സ് ഫോറം മെമ്പർ മാരായ അഡ്വ: ലാൽജി ജോർജ്, അഡ്വ: തോമസ് പണിക്കർ, അഡ്വ: ശിവദാസൻ, അഡ്വ: സുരേഷ് പുളിക്കൽ, അഡ്വ മുഹമ്മദ് ബഷീർ, അഡ്വ; ഷിബിൻ ജോസ്, അഡ്വ മിനിശിവദാസ്, അഡ്വ: പ്രിയ ഹരിദാസ്, അഡ്വ: ഐശ്വര്യ രാജേഷ്, അഡ്വ: ജസീന ബഷീർ, എന്നിവരുടെ സേവനം ഓരോ ശനിയാഴ്ചകളിൽ നേരിട്ട് ലഭ്യമാണ്. ഈ അവസരം ആവശ്യമുള്ള എല്ലാ ഇന്ത്യൻ ജനതയും ഉപയോഗപ്പെടുത്താവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക ഫോൺ : 69398905/ 97203939
Comments