വാഷിംഗ്ടൺ: ഇംപീച്ച്മെന്റിന്റെ വക്കിലെത്തി നിൽക്കേ ഡൊണാൾഡ് ട്രംപ് തന്റെ കാലത്ത് എടുത്ത എല്ലാ കടുത്ത നയങ്ങളും തന്ത്രപരമായി പിൻവലിക്കുന്നു. കൊറോണ വ്യാപനം രൂക്ഷമായിരിക്കേ ഏർപ്പെടുത്തിയ യാത്രാവിലക്കുകളാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ എടുത്ത കളഞ്ഞത്. ബ്രിട്ടൺ, അയർലന്റ്, ബ്രസീൽ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള യാത്രകളുടെ വിലക്കുകളാണ് എടുത്തുകളഞ്ഞത്.
ജോബൈഡന് പരമാവധി പ്രതിസന്ധിയുണ്ടാക്കലാണ് ലക്ഷ്യമെന്ന് ട്രംപിന്റെ തീരുമാനങ്ങളെ വിമർശിച്ച് ഡെമോക്രാറ്റുകൾ രംഗത്തെത്തി. പ്രതിരോധരംഗത്തും ട്രംപ് നടത്തിക്കൊണ്ടിരുന്ന പല നയങ്ങളും തെരഞ്ഞെടുപ്പ് പരാജ്യം ഉറപ്പായതു മുതൽ പിൻവലിക്കുകയോ കടുപ്പിക്കുകയോ ചെയ്തിരുന്നു.
Comments