മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കേന്ദ്ര വിദേശകാര്യ, പാർലമെന്ററി കാര്യസഹമന്ത്രി വി.മുരളീധരൻ യു.എ.ഇയിലെത്തി. അബുദബിയിലെത്തിയ അദ്ദേഹത്തെ ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ മന്ത്രിയെ സ്വീകരിച്ചു.ഇന്ന് വി.മുരളീധരൻ യു.എ.ഇ ഭരണാധികാരികളുമായും ഇന്ത്യൻ സമൂഹവുമായും മന്ത്രി കൂടികാഴ്ച നടത്തും. ഇന്ത്യ- യുഎഇ ഉഭയകക്ഷി വിഷയങ്ങളും അന്താരാഷ്ട്ര പ്രശ്നങ്ങളും കൂടികാഴ്ചയിൽ ചർച്ചയാകും. യു.എ.ഇ യിലെ ഇന്ത്യൻ തൊഴിലാളികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ചർച്ചയിൽ ഊന്നൽ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments