ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ തന്ത്രങ്ങൾ ആവിഷ്കരിക്കാൻ കോൺഗ്രസ് രൂപീകരിച്ച മേൽനോട്ട സമിതിയിൽ ശശി തരൂർ ഉൾപ്പെടെ 10 അംഗങ്ങൾ. ഉമ്മൻചാണ്ടിയാണ് സമിതിയുടെ ചെയർമാൻ. ഇലക്ഷൻ മാനേജ്മെന്റ് ആൻഡ് സ്ട്രാറ്റജി കമ്മറ്റി എന്ന പേരിലാണ് സമിതി രൂപീകരിച്ചിരിക്കുന്നത്. കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലാണ് പ്രസ്താവനയിലൂടെ സമിതിയംഗങ്ങളുടെ പേരുകൾ പുറത്തുവിട്ടത്.
കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ. മുരളീധരൻ, വി.എം സുധീരൻ, കെ. സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, ശശി തരൂർ, കെ.സി വേണുഗോപാൽ, താരീഖ് അൻവർ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏകോപനവും തന്ത്രങ്ങൾ ആവിഷ്കരിക്കുകയുമാണ് സമിതിയുടെ ലക്ഷ്യമെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
Comments