റിയാദ് : സൗദിയിൽ ഈ ആഴ്ച കടുത്ത തണുപ്പും ശക്തമായ കാറ്റും മഴയും അനുഭവപ്പെടുമെന്നു ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. വടക്കൻ പ്രവിശ്യയിൽ ചൊവ്വാഴ്ച മുതൽ ശനിയാഴ്ച വരെ താപനില -4 ഡിഗ്രി സെൽഷ്യസിലും റിയാദ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ 3 ഡിഗ്രിക്ക് താഴെയും എത്തും.
മധ്യപ്രവിശ്യയിലും കിഴക്കൻ പ്രവിശ്യയിലും താപനില 10 ഡിഗ്രിക്ക് താഴെ എത്തും. ഉയർന്ന പ്രദേശങ്ങളിൽ ശക്തമായ മഞ്ഞു വീഴ്ചയും മലയിടിച്ചിലിനും സാധ്യത ഉണ്ടെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഈ വർഷത്തെ ഏറ്റവും കടുത്ത തണുപ്പാണ് ഈ ആഴ്ച അനുഭവപ്പെടുന്നത് എന്നാണ് പ്രവചനം. അധികാരികൾ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും കാലാവസ്ഥാ റിപ്പോർട്ടുകൾ പിന്തുടരണമെന്നും പൊതുജനങ്ങളോട് ദേശീയ കാലാവസ്ഥാ കേന്ദ്രം ആവശ്യപ്പെട്ടു.
Comments