റിയാദ് : കൊറോണ വൈറസ് പ്രിവന്റീവ് പ്രോട്ടോക്കോളുകൾ ലംഘിച്ച് വിവാഹം ഉൾപ്പെടെയുള്ള ആഘോഷങ്ങൾക്കോ മറ്റേതെങ്കിലും തരത്തിലുള്ള സമ്മേളനങ്ങളിലോ പങ്കെടുത്താൽ കടുത്ത ശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച് മുന്നറിയിപ്പ് നൽകി.
സമ്മേളനത്തിൽ പങ്കെടുക്കുന്ന ഓരോ വ്യക്തിയും 5000 സൗദിറിയാൽ പിഴ നൽകേണ്ടി വരും. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്ക് പിഴ 40000 സൗദി റിയാൽ ആയിരിക്കും. നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും വീണ്ടും ആവർത്തിച്ചാൽ കൂടുതൽ നിയമനടപടികൾക്ക് വിധേയമാക്കും. സ്വകാര്യ സ്ഥാപനങ്ങൾ നിയമലംഘനം നടത്തിയതിൽ 3 മാസവും ലംഘനം ആവർത്തിച്ചാൽ 6 മാസത്തേക്കും സ്ഥാപനം അടച്ചു പൂട്ടുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Comments