ദോഹ. അല്‍ ബെയ്ത്ത് സ്റ്റേഡിയം പാര്‍ക്കില്‍ 18 ദിവസം നീളുന്ന കാര്‍ണിവലിന് വ്വ്യാഴാഴ്ച(21ന്) തുടക്കമാകും. ദിവസവും ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 10 വരെയാണ് കാര്‍ണിവല്‍. ഫെബ്രുവരി ഏഴിനാണ് സമാപനം.
ആകര്‍ഷകമായ റൈഡുകള്‍, സാംസ്കാരിക പരിപാടികള്‍, ഷോപ്പിങ്, എന്റര്ടെയ്ന്മെന്റ് ഷോകള്‍, വിഷ്വല്‍ ഡിസ്പ്ലേ എന്നിവയെല്ലാം കാര്‍ണിവലില്‍ ഉണ്ടാകും. നാവിനു രുചി പകരാന്‍ ഭക്ഷണശാലകളും പ്രത്യേക ഫുഡ് ട്രക്കുകളും ഉണ്ടാവും.
2022ലെ ഫിഫ ഫുട്ബോള്‍ മത്സരവേദിയായ അല്‍ ബെയ്ത്ത് സ്റ്റേഡിയത്തിനു സമീപമാണ് അല്‍ ബെയ്ത്ത് സ്റ്റേഡിയം പാര്‍ക്ക്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ തുറന്ന പാര്ക്കിന് 30 ഫുട്ബോള്‍ മൈതാനങ്ങളുടെ വലുപ്പമുണ്ട്.
Comments